തൃ​പ്ര​യാ​റി​ൽ ബ​സി​ൽ ഇ​ടി​ച്ച് ത​ക​ർ​ന്ന ആം​ബു​ല​ൻ​സ്

ആംബുലൻസ് ബസിലിടിച്ച് ഡ്രൈവർക്ക് പരിക്ക്

തൃ​പ്ര​യാ​ർ: രോ​ഗി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ ആം​ബു​ല​ൻ​സ് സ്വ​കാ​ര്യ ബ​സി​ലി​ടി​ച്ച് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ നി​ഖി​ൽ രാ​ധാ​കൃ​ഷ്ണ​നാ​ണ്​ (23) പ​രി​ക്കേ​റ്റ​ത്. വ​ല​പ്പാ​ട് ദ​യ എ​മ​ർ​ജ​ൻ​സി കെ​യ​റി​ൽ പ്ര​വേ​ശി​ച്ചു. ആം​ബു​ല​ൻ​സി​ലു​ണ്ടാ​യി​രു​ന്ന രോ​ഗി​യെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ദേ​ശീ​യ​പാ​ത തൃ​പ്ര​യാ​ർ തെ​ക്കേ ആ​ൽ​മാ​വി​ന് സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​ക്കാ​ണ് സം​ഭ​വം.

ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

കയ്പമംഗലം: എടത്തിരുത്തി പുളിഞ്ചോട് അയ്യൻപടിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികരായ കയ്പമംഗലം വഴിയമ്പലം സ്വദേശി നടക്കൽ വീട്ടിൽ ശ്രീനിഷ് (35), എടത്തിരുത്തി സ്വദേശി കോഴിക്കാട്ടിൽ വീട്ടിൽ അഫ്സൽ (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃപ്രയാർ ആക്ട്സ് പ്രവർത്തകർ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചു. സാരമായി പരിക്കേറ്റ ശ്രീനിഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രിയായിരുന്നു അപകടം.

Tags:    
News Summary - Driver injured in collision with ambulance bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.