തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടികയിൽ വ്യാപക പിഴവ് റിപ്പോർട്ട് ചെയ്തതോടെ തിരുത്തലിന് അപേക്ഷിക്കുന്നവരുടെ എണ്ണവും കൂടി. ശനിയാഴ്ച വൈകീട്ട് അഞ്ചുവരെ 1.25 ലക്ഷത്തോളം പേരാണ് ഓൺലൈൻ മുഖേന അപേക്ഷിച്ചിട്ടുള്ളത്.
ജില്ലയിൽ ആകെ. 26 ലക്ഷത്തോളം വോട്ടർമാരാണ് കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ടത്. കരട് വോട്ടർപട്ടികയിലെ പിഴവുകൾ തിരുത്താൻ ആഗസ്റ്റ് ഏഴുവരെയാണ് അപേക്ഷിക്കാനാകുക. നിലവിലെ സാഹചര്യത്തിൽ തിരുത്തലിന് അപേക്ഷിച്ചവരുടെ എണ്ണം 1.5 ലക്ഷത്തിന് മുകളിലാകുമെന്നാണ് സൂചന.
പുതുതായി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ 1,22,578 പേരാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചത്. പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിന് 456ഉം ഒരുവാർഡിൽനിന്ന് മറ്റൊരിടത്തേക്ക് പേരുമാറ്റത്തിന് 3537ഉം വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിന് 8248ഉം അപേക്ഷകളും ആഗസ്റ്റ് രണ്ടിന് വൈകീട്ട് അഞ്ചുവരെ സമര്‍പ്പിച്ചത്.
ജില്ലയിലെ കരട് വോട്ടർപട്ടികയിൽ 25.92 ലക്ഷം പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. 13.78 ലക്ഷം സ്ത്രീകളും 12.14 ലക്ഷം പുരുഷന്മാരും 24 ട്രാൻസ്ജെൻഡറുകളുമാണുള്ളത്. 2025 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവർക്കാണ് വോട്ടവകാശം. ആഗസ്റ്റ് 30നാണ് അന്തിമ വോട്ടർ പട്ടിക പുതുക്കുന്നത്. അതേസമയം, ഓൺലൈൻ വഴിയല്ലാതെ നേരിട്ടും പരാതികൾ എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.