Posted On
date_range Updated On
date_range 'ദബ്റാനാ റാബാ' പുരസ്കാരം മന്ത്രി സുനിൽകുമാറിന് സമ്മാനിച്ചു
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭ മെൻസ് അസോസിയേഷെൻറ കാർഷിക സമ്മേളനം മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സഭ മെൻസ് അസോസിയേഷെൻറ കൃഷിക്കുള്ള 'ദബ്റാനാ റാബാ' പുരസ്കാരം മന്ത്രിക്ക് ഡോ. മാർ അേപ്രം മെത്രാപ്പോലീത്ത സമ്മാനിച്ചു. ബിഷപ് മാർ ഔഗിൻ എപ്പിസ്കോപ്പ പ്രഭാഷണം നടത്തി. കാർഷിക വികസനത്തെക്കുറിച്ച് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.ആർ. നരേന്ദ്രൻ സംസാരിച്ചു. േഗ്രാബാഗ് വിതരണോദ്ഘാടനം ഏഹാം ഇമ്മട്ടിക്കും തെങ്ങിൻ തൈ വിതരണോദ്ഘാടനം സിറിൾ ആൻറണിക്കും നൽകി മന്ത്രി നിർവഹിച്ചു. ദേശീയ പ്രസിഡൻറ് ജോസ് വെങ്ങാശ്ശേരി കശ്ശീശ സ്വാഗതവും ജനറൽ സെക്രട്ടറി ആേൻറാ ഡി. ഒല്ലൂക്കാരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.