തൃശൂർ: രോഗവ്യാപന തോത് ദിനംപ്രതി വർധിക്കുകയും സമ്പർക്കം ഏതാണ്ട് 90 ശതമാനത്തോട് അടുക്കുകയും ചെയ്യുേമ്പാൾ കോവിഡ് ചികിത്സ ഇനി വീടുകളിലേക്ക്. ഇതിനകം കോവിഡ് സ്ഥിരീകരിച്ച 250ലേറെ പേരാണ് വീടുകളിൽ ചികിത്സയിൽ കഴിയുന്നത്. കൈകുഞ്ഞുങ്ങളും ഒപ്പം ദുർബലരുമായവർക്കാണ് ഇപ്പോൾ വീടുകളിൽ സുഭദ്രമായ പെരുമാറ്റച്ചട്ടങ്ങളോടെ ചികിത്സ നൽകുന്നത്. ഒപ്പം കോവിഡ് സ്ഥിരീകരിച്ചുവെങ്കിലും ശാരീരിക പ്രശ്നങ്ങൾ ഇല്ലാത്തവരും ഇതിൽ ഉൾപ്പെടും.
പ്രത്യേകം സജ്ജമാക്കിയ മുറിയിൽ ഇവർ ഒതുങ്ങി കൂടണം. മുറിയോട് ചേർന്ന ശുചിമുറി, ധരിക്കുന്ന വസ്ത്രം അലക്കാനും ഉണക്കാനും സൗകര്യം അടക്കം തീർത്തും ഒറ്റപ്പെട്ട് കഴിയാൻ സൗകര്യം ഉണ്ടായിരിക്കണം. മുറിയിൽനിന്ന് ചികിത്സ കഴിയും വരെ പുറത്തുവരാനും പാടില്ല. ആേരാഗ്യവകുപ്പ് ഫോണിൽ വിളിച്ച് രോഗികളെ നിരന്തരം നിരീക്ഷിക്കും. തീർത്തും അടച്ചുറപ്പുള്ള വീട്ടിൽ ആർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാരെ ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ രോഗി കർശനമായി പാലിക്കണം. നിർദേശങ്ങൾ രോഗി പാലിക്കുന്നുണ്ടോ എന്ന് ടെലി സംവിധാനത്തിലൂടെ പൊലീസും ആരോഗ്യവകുപ്പും കർശനമായി നിരീക്ഷിക്കും. മൂന്നുദിവസത്തിൽ ഒരിക്കൽ ഡോക്ടർ അടക്കമുള്ള വൈദ്യസംഘം നേരിട്ട് പരിശോധനക്ക് എത്തും.
വീട്ടിൽ കഴിയുന്നതിനിടെ ലക്ഷണങ്ങൾ കൂടുകയോ ഒപ്പം പ്രശ്നങ്ങൾ ഉണ്ടാവുകയോ ചെയ്താൽ രോഗിയെ അടുത്തുള്ള കോവിഡ് ആശുപത്രിയിലേക്ക് മാറ്റും. രോഗ ലക്ഷണമുള്ളവരെയും ഇതര രോഗമുള്ളവരെയും കൃത്യമായി ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നൽകാൻ സൗകര്യമാകുമെന്നാണ് ആരോഗ്യവകുപ്പിെൻറ വിലയിരുത്തൽ.
കോവിഡ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലും ഉൾക്കൊള്ളാവുന്നതിൽ അധികം രോഗികൾ എത്തുന്നതാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലുള്ളത്. ലക്ഷണമില്ലാതെ രോഗം സ്ഥിരീകരിക്കുന്നവർ വീടുകളിൽ ചികിത്സയിൽ കഴിയുന്നതോടെ ആശുപത്രികളിൽ കൂടുതൽ ബുദ്ധിമുട്ടുള്ളവർക്ക് ചികിത്സ സൗകര്യം ഒരുക്കാം. അങ്ങനെ മരണ സംഖ്യ അടക്കം കുറക്കുകയാണ് ലക്ഷ്യം.
നിലവിൽ ആളുകൾ നിരീക്ഷണത്തിൽ വീടുകളിൽ കഴിയുന്നതിന് സമാനമാണിത്. എന്നാൽ, കോവിഡ് സ്ഥിരീകരിച്ചവർ വീട്ടിൽ ചികിത്സയിൽ കഴിയുേമ്പാൾ കൂടുതൽ ശ്രദ്ധിക്കണം. വീട്ടിലെ മുതിർന്നവെരയും കുട്ടികളെയും അടുത്ത ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിക്കണം. ഒപ്പം സ്ഥിരം രോഗികളെയും ഇതര ദുർബലരെയും വീട്ടിൽനിന്ന് മാറ്റണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.