Posted On
date_range Updated On
date_range വ്യാപാരിയെ സംഘം ചേർന്ന് ആക്രമിച്ചതായി പരാതി
മാള: ഗുരുതിപ്പാലയിൽ വ്യാപാരിയെ സംഘം ചേർന്ന് ആക്രമിച്ചതായി പരാതി. സംഭവത്തിൽ അഞ്ച് പേരെ മാള പൊലീസ് കസ്റ്റഡിയിലെടുത്തു. കെ.എൽ.ടി സ്റ്റോഴ്സ് ഉടമ കീഴേടത്തുപറമ്പിൽ കെ.ടി. ജോൺസനാണ് മർദനമേറ്റത്. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. കടയിൽനിന്ന് സാധനം വാങ്ങാനെന്ന വ്യാജേനയാണ് മർദനം.
ജോൺസനെ വടിവാൾ പോലുള്ള ആയുധം ഉപയോഗിച്ച് വെട്ടാൻ ശ്രമിച്ചെങ്കിലും സമീപവാസിയായ പാറയിൽ വളപ്പിൽ ശ്രീകുമാർ തടുത്തു. ശ്രീകുമാറിന് ചെറിയ പരിക്കുണ്ട്. ജോൺസനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.