തൃശൂർ: റോഡുകളിൽ രൂപപ്പെടുന്ന കുഴികൾ അപ്പപ്പോൾ അടക്കാൻ നടപടിയെടുക്കണമെന്നും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് മുൻ യോഗങ്ങളിലെ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കലക്ടർ അർജുൻ പാണ്ഡ്യൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ. ചേർപ്പ്-പുള്ള് മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്ന നടപടികൾ ഏകോപിപ്പിക്കുന്നതിന് സബ് കലക്ടറെ ചുമതലപ്പെടുത്തി. ചാഴൂർ ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ചണ്ടി, കുളവാഴ എന്നിവ നീക്കം ചെയ്യുന്ന നടപടി ആരംഭിച്ചുവെന്നും, ചേർപ്പ് പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും ജലസേചന വകുപ്പ് വിവിധ സ്ഥലങ്ങളിൽ പ്രവൃത്തി നടത്തി വരികയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.