തിരുവത്രയിൽ യുവാക്കൾ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

ചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറത്ത് യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. പുത്തൻ കടപ്പുറം സ്വദേശി വലിയ പുരക്കൽ സലാഹുദ്ദീനാണ് (32) കുത്തേറ്റത്. പുത്തൻ കടപ്പുറം സ്വദേശികളായ ഷാഫി, ഹനീഫ എന്നിവരുമായുണ്ടായ തർക്കത്തിനിടെ വ്യാഴാഴ്​ച വൈകീട്ട് 5.30ഓടെയാണ് സംഭവം.

വയറിനും ഇടതുതുടക്കും പരിക്കേറ്റ സലാഹുദ്ദീനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്​ച ഇവർ തമ്മിൽ വാക്കുതർക്കം നടന്നിരുന്നു. ഇതേച്ചൊല്ലിയാണ് വീണ്ടും സംഘർഷമുണ്ടായത്. ചാവക്കാട് പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ ഉൾപ്പെട്ടവരെല്ലാം കോൺഗ്രസ് പ്രവർത്തകരാണ്. എന്നാൽ, ഇതിന്​ കോൺഗ്രസുമായോ പാർട്ടിയിലെ ഗ്രൂപ്പുമായോ ബന്ധമില്ലെന്ന് നേതാക്കൾ അറിയിച്ചു.

Tags:    
News Summary - Youth clashes in Thiruvathura; One was stabbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.