ബിനിൽ
Posted On
date_range Updated On
date_range ചാവക്കാട്ട് എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
ചാവക്കാട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കോഴിക്കുളങ്ങര പെരിങ്ങാടൻ വീട്ടിൽ ബിനിലിനെയാണ് (36) ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാൽ, എസ്.ഐ പി. കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 1.60 ഗ്രാം എം.ഡി.എം.എ പിടികൂടി.
മേഖലയിലെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. മണൽ കടത്ത്, ചീട്ടുകളി തുടങ്ങിയ നിരവധി കേസുകളിൽ ബിനിൽ നേരത്തെ പ്രതിയായിരുന്നെന്നും പൊലീസ് പറഞ്ഞു.
എ.എസ്.ഐ ശ്രീരാജ്, സീനിയർ സി.പി.ഒമാരായ സന്ദീപ്, ഹംദ്, സി.പി.ഒമാരായ വിനീത്, പ്രദീപ്, ജയകൃഷ്ണൻ, റോബിൻസൺ, നസൽ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.