Posted On
date_range Updated On
date_range എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു
ചാവക്കാട്: ഒരുമനയൂരിൽ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഒരുമനയൂർ നോർത്ത് ഒറ്റത്തെങ്ങ് പൊയ്യയിൽ ക്ഷേത്രത്തിന് കിഴക്ക് കാഞ്ഞിരപ്പറമ്പിൽ പ്രദീപിന്റെ മകൻ വിഷ്ണുവാണ് (31) മരിച്ചത്. പനി ബാധിച്ച് ഒരുമനയൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലും ചാവക്കാട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.
പിന്നീട് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച്ച രാവിലെയാണ് മരണം. പ്ലമ്പിങ് ജോലിക്കാരനായിരുന്നു. ജീജയാണ് വിഷ്ണുവിൻ്റെ മാതാവ്. സഹോദരങ്ങൾ: പ്രജീഷ, പ്രേംജിത്. സംസ്കാരം ഞായറാഴ്ച്ച വൈകീട്ട് മൂന്നിന് ഒരുമനയൂർ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.