യുവതിയെയും മക്കളെയും കാണാതായ സംഭവം: തമിഴ്​നാട് സ്വദേശി അറസ്​റ്റിൽ

ചാവക്കാട്: പഞ്ചവടിയിൽനിന്ന് യുവതിയെയും മക്കളെയും കാണാതായ സംഭവത്തിൽ തമിഴ്​നാട് സ്വദേശിയായ യുവാവ് അറസ്​റ്റിൽ. എടക്കഴിയൂരിലെ ഓട്ടോ ഡ്രൈവർ തമിഴ്​നാട് കൃഷ്​ണഗിരി എം.ജി.ആർ നഗർ സ്വദേശി റിയാസ് സർദാർ ഖാനെയാണ് (34) ചാവക്കാട് പൊലീസ് അറസ്​റ്റ്​ ചെയ്​തത്.

റിയാസി​െൻറ ഭാര്യയുടെ പരാതി പ്രകാരം ചാവക്കാട് പൊലീസ് രജിസ്​റ്റർ ചെയ്​ത കേസിൽ നടത്തിയ അന്വേഷണത്തിൽ തമിഴ്​നാട്ടിലെ കൃഷ്​ണഗിരിയിൽ നിന്നാണ് കാണാതായ യുവതിക്കും മക്കൾക്കുമൊപ്പം താമസിക്കുകയായിരുന്ന റിയാസിനെ പിടികൂടിയത്.

മൂന്നുമാസം മുമ്പാണ് യുവതിയെയും മക്കളെയും കാണാതായത്. കാണാതായ യുവതിയുടെ ഭർതൃസഹോദരിയുടെ ഭർത്താവാണ് റിയാസ്. ഭാര്യയെയും പ്രായപൂർത്തിയാവാത്ത രണ്ട് മക്കളെയും ഉപേക്ഷിച്ചുപോയ കാര്യത്തിലാണ് പരാതി നൽകിയത്. ഇയാൾക്കെതിരെ ജുവനൈയിൽ ജസ്​റ്റിസ് ആക്​ട്​ പ്രകാരം കേസ് രജിസ്​റ്റർ ചെയ്​തു. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്​തു.

ചാവക്കാട് പൊലീസ് സ്​റ്റേഷൻ ഇൻസ്‌പെക്​ടർ അനിൽകുമാർ ടി. മേപ്പിള്ളി, എസ്.ഐ യു.കെ. ഷാജഹാൻ, എ.എസ്.ഐമാരായ ബാബു, രാജേഷ്, സി.പി.ഒമാരായ പ്രജീഷ്, വിപിൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്​റ്റ്​ ചെയ്​തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.