ഷാഫി
Posted On
date_range Updated On
date_range വാഹന മോഷ്ടാവ് അറസ്റ്റിൽ
ചാവക്കാട്: ഒരുമനയൂരിൽ നിന്ന് ലോറി മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പുന്നയൂർക്കുളം നാക്കോല വാരിയത്തിൽ വീട്ടിൽ ഷാഫിയെയാണ് (24) ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഒരുമനയൂർ ഒറ്റത്തെങ്ങിനു സമീപത്തെ ആക്രി കടയുടെ മുന്നിൽ നിർത്തിയിട്ട മിനി ലോറിയാണ് ഷാഫി മോഷ്ടിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച കാലത്താണ് സംഭവം. പ്രതിയെ റിമാൻഡു ചെയ്തു. എ.എസ്.ഐ ശ്രീരാജ്, സി.പി.ഒമാരായ പ്രവീൺ, ഹംദ്, രൺദീപ്, വിനീത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.