Posted On
date_range Updated On
date_range സ്കൂട്ടർ കുഴിയിൽ വീണ് രണ്ട് സ്ത്രീകൾക്ക് പരിക്ക്
ചാവക്കാട്: ദേശീയപാതയിൽ സ്കൂട്ടർ കുഴിയിൽ വീണ് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. എടക്കഴിയൂർ മാങ്ങാടത്ത് ശരീഫ (44), കറുപ്പം വീട്ടിൽ സൈനബ (65) എന്നിവർക്കാണ് പരിക്കേറ്റത്. അകലാട് മുന്നൈനി സെൻററിൽ ഞായറാഴ്ച രാത്രി 11.30നാണ് അപകടം. അകലാട് മുന്നൈനി വി-കെയർ ആംബുലൻസ് പ്രവർത്തകർ ഷരീഫയെ ചാവക്കാട് സ്വകാര്യ ആശുപത്രിയിലും സൈനബയെ വിദഗ്ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.