പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range ലഹരി വസ്തുക്കളുമായി രണ്ട് പേർ അറസ്റ്റിൽ
ചാവക്കാട്: ലഹരി വസ്തുക്കളുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. മണത്തല വഞ്ചിക്കടവ് മേത്തി വീട്ടിൽ ഷജീർ (30), വെങ്കിടങ്ങ് പുതുവീട്ടിൽ റമീസ് (25) എന്നിവരെയാണ് ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ചാവക്കാട് ആശുപത്രി റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് 0.26 ഗ്രാം എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടിയത്. എസ്.ഐമാരായ വിജിത്ത്, ബിജു, സീനിയർ സി.പി.ഒമാരായ സന്ദീപ്, ഷെബി, സി.പി.ഒമാരായ പ്രദീപ്, അനസ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.