(പ്രതീകാത്മക ചിത്രം)
Posted On
date_range Updated On
date_range കടപ്പുറത്ത് തെരുവുനായ്ക്കൾ മൂന്ന് ആടുകളെ കടിച്ചുകൊന്നു
ചാവക്കാട്: കടപ്പുറത്ത് തെരുവുനായ്ക്കൾ മൂന്ന് ആടുകളെ കടിച്ചുകൊന്നു. അഞ്ചങ്ങാടി വളവിൽ ആർ.വി. സൈതു മുഹമ്മദ് ഹാജിയുടെ വീട്ടിലെ മൂന്ന് ആടുകളെയാണ് കടിച്ചുകൊന്നത്. ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം. ഇദ്ദേഹത്തിന്റെ രണ്ടാടുകളെ കഴിഞ്ഞ ആഴ്ചയും നായ് ആക്രമിച്ചിരുന്നു. ഇഖ്ബാൽ നഗറിൽ ഗർഭിണികൾ ഉൾപ്പെടെ അഞ്ചാടുകളെയാണ് കഴിഞ്ഞ ആഴ്ച നായ്ക്കൾ വകവരുത്തിയത്.
തെരുവുനായ് കുറുകെ ചാടി നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് പരിക്കേറ്റ ഗൃഹനാഥ കഴിഞ്ഞയാഴ്ച മരിച്ചിരുന്നു. ഇവരുടെ സഹോദരൻ ചികിത്സയിലാണ്. നേരത്തേ പുതിയങ്ങാടിയിൽ വഴിയിലൂടെ നടന്നുപോകുന്നവരെയും വീട്ടിൽ കയറി കുട്ടിയെയും തെരുവുനായ് കടിച്ച് പരിക്കേൽപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.