തി​രു​വ​ത്ര സ​ല​ഫി മ​സ്ജി​ദി​ൽ ക​യ​റി​യ മോ​ഷ്​​ടാ​വി​െൻറ സി.​സി.​ടി.​വി ദൃ​ശ്യം

തി​രു​വ​ത്ര​യി​ൽ പ​ള്ളി​യി​ലും ക​ട​യി​ലും ക​വ​ർ​ച്ച​ശ്ര​മം

ചാ​വ​ക്കാ​ട്: തി​രു​വ​ത്ര​യി​ൽ പ​ള്ളി​യി​ലും പ​ല​ച​ര​ക്ക് ക​ട​യി​ലും ക​വ​ർ​ച്ച​ശ്ര​മം. മോ​ഷ്​​ടാ​വി​െൻറ ദൃ​ശ്യം സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞു. തി​രു​വ​ത്ര കോ​ട്ട​പ്പു​റം സ​ല​ഫി മ​സ്ജി​ദ്, സ​മീ​പ​ത്തെ ആ​ല​ത്ത​യി​ൽ മു​ദ്​​രി​ക്ക​ത്തി​െൻറ പ​ല​ച​ര​ക്കു​ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​വ​ർ​ച്ച​ശ്ര​മു​ണ്ടാ​യ​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ചാ​വ​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്ന് കാ​റി​ലെ​ത്തി​യ യു​വാ​വാ​ണ് ശ്ര​മം ന​ട​ത്തി​യ​ത്. മു​ഖ​ത്ത് മ​സ്ക്കും മ​ഞ്ഞ ടീ ​ഷ​ർ​ട്ടും നീ​ല ജീ​ൻ​സും ധ​രി​ച്ച് കൈ​യി​ൽ ഇ​രു​മ്പ് വ​ടി​യു​മാ​യാ​ണ് ഇ​യാ​ൾ ഷ​ട്ട​ർ തു​റ​ന്ന് ക​ട​യി​ൽ ക​യ​റി​യ​ത്.

ക​ട​യി​ൽ പ​ണം സൂ​ക്ഷി​ക്കാ​ത്ത​തി​നാ​ൽ ഒ​ന്നും ന​ഷ്​​ട​പ്പെ​ട്ടി​ല്ല. പി​ന്നീ​ട് സ​ല​ഫി മ​സ്ജി​ദി​ൽ ക​യ​റി​യ മോ​ഷ്​​ടാ​വ് ഷൂ​ട്ട് പൊ​ളി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ദൃ​ശ്യ​വും കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ചാ​വ​ക്കാ​ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Tags:    
News Summary - theft attempt in masjid and shop in thiruvathra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.