ദേശീയപാതയോരത്ത് നിർത്തിയിട്ട ബുള്ളറ്റ് ബൈക്ക് അടിച്ചുതകർത്തത്
പൊലീസ് പരിശോധിക്കുന്നു
Posted On
date_range Updated On
date_range നിർത്തിയിട്ട ബൈക്ക് അടിച്ചുതകർത്തു
ചാവക്കാട്: ദേശീയപാതയോരത്ത് നിർത്തിയിട്ട ബൈക്ക് അടിച്ചുതകർത്തു. അകലാട് രാജാ ബീച്ച് റോഡിൽ കറുപ്പം വീട്ടിൽ മൊയ്തീൻ ഉപയോഗിക്കുന്ന ബുള്ളറ്റ് ബൈക്കാണ് തകർത്തത്.
മറിച്ചിട്ട ബൈക്കിന്‍റെ മുകളിലേക്ക് വലിയ കോൺക്രീറ്റ് കല്ലെടുത്ത് എറിയുകയും ചെയ്തിട്ടുണ്ട്. ദേശീയപാത അകലാട് അഞ്ചാം കല്ല് സെന്ററിലാണ് ബുള്ളറ്റ് നിർത്തിയിട്ടിരുന്നത്.
ചാവക്കാട് കടയിൽ ജോലിചെയ്യുന്ന മൊയ്തീൻ വീട്ടിൽനിന്ന് ബുള്ളറ്റ് എടുത്ത് അഞ്ചാംകല്ല് സെന്ററിൽ നിർത്തിയിട്ട ശേഷമാണ് പതിവായി ബസിൽ കയറി ജോലിക്ക് പോവാറുള്ളത്. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ കൂടി ബുള്ളറ്റ് അടിച്ചു നശിപ്പിച്ചു എന്ന ഫോൺ സന്ദേശം വന്നതോടെയാണ് മൊയ്തീൻ സ്ഥലത്ത് എത്തുന്നത്. വടക്കേക്കാട് പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.