Posted On
date_range Updated On
date_range അനുമതിയില്ലാതെ പ്രകടനം: 100 എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ കേസ്
ചാവക്കാട്: നഗരത്തിൽ അനുമതിയില്ലാതെയും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചും പ്രകടനം നടത്തിയതിന് നൂറോളം എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി ചൊവ്വാഴ്ച ചാവക്കാട്ട് നടത്തിയ ഹൈവേ ഉപരോധ സമരത്തിൽ പങ്കെടുത്തവർക്കെതിരെയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്. എസ്.ഡി.പി.ഐ നേതാക്കളെയും പ്രവർത്തകരെയും അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് എസ്.ഡി.പി.ഐ പ്രവർത്തകർ സംസ്ഥാന വ്യാപകമായി മുഴുവൻ ജില്ലകളിലും ഹൈവേ ഉപരോധം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.