അബ്ബാസ്
Posted On
date_range Updated On
date_range ഒമ്പത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്കൻ പിടിയിൽ
ചാവക്കാട്: ഒമ്പത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മധ്യവയസ്ക്കനെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്ലാങ്ങാട് ഇരട്ടപ്പുഴ അറക്കൽ വീട്ടിൽ അബ്ബാസിനെയാണ് (56) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല വീഡിയോ കാണിച്ച് പലതവണ കുട്ടിയെ നിർബന്ധിച്ചാണ് പീഡിപ്പിച്ചത്.
സമാന രീതിയിൽ പല കുട്ടികളോടായി മോശമായി പെരുമാറുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ചെയ്യുന്നയാളാണ് പ്രതിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി. ചാവക്കാട് എസ്.എച്ച്.ഒ കെ.എസ്. സെൽവരാജിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ എസ്. സിനോജ്, കെ. സുനു, വനിതാ പൊലീസ് ഓഫിസർ സൗദാമിനി, സി.പി.ഒ മുനീർ, ജയകൃഷ്ണൻ, പ്രദീപ്, റെജിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.