Posted On
date_range Updated On
date_range ലോറിയിൽനിന്ന് ഇരുമ്പുഷീറ്റ് വീണ് രണ്ടുപേർ മരിച്ച സംഭവം: ഡ്രൈവർ പിടിയിൽ
ചാവക്കാട്: ദേശീയപാതയിൽ ലോറിയിൽനിന്ന് ഇരുമ്പുഷീറ്റ് വീണ് രണ്ടുപേർ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ.
എറണാകുളം കുമ്പളങ്ങി ചൂരക്കുളത്ത് ഏറ്റവല്ലി ജൂലിസ് റേയെയാണ് (49) വടക്കേകാട് എസ്.ഐ ആർ.പി. സുജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ അകലാട് സ്കൂളിന് മുന്നിലായിരുന്നു അപകടം.
ലോറിയിലെ ഇരുമ്പ് പാനൽ കെട്ടുപൊട്ടി വീണ് എടക്കഴിയൂർ തെക്കേ മദ്റസ സ്വദേശി പുതുവീട്ടിൽ മഠത്തി പറമ്പിൽ മുഹമ്മദലി ഹാജി (76), എടക്കഴിയൂർ പഞ്ചവടി ക്ഷേത്രത്തിന് പടിഞ്ഞാറ് കിഴക്കല അബുവിന്റെ മകൻ ഷാജി (40) എന്നിവരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.