ഒരുമനയൂരിൽ കുട്ടികളുൾപ്പടെ 10 പേർക്ക് കടന്നൽ കുത്തേറ്റു

ചാ​വ​ക്കാ​ട്: ഒ​രു​മ​ന​യൂ​രി​ൽ കു​ട്ടി​ക​ളു​ൾ​പ്പ​ടെ 10 പേ​ർ​ക്ക് ക​ട​ന്ന​ൽ കു​ത്തേ​റ്റു. മു​ത്ത​ന്മാ​വ് കൂ​നം​പു​റ​ത്ത് വീ​ട്ടി​ൽ വാ​സു​വി​ന്റ ഭാ​ര്യ ശാ​രി​ക (38), മ​ക്ക​ളാ​യ അ​തീ​ന്ദ്ര​ദേ​വ് (ഏ​ഴ്), അ​ഭി​ന​വ് ദേ​വ് (മൂ​ന്ന്), കു​മ്പ​ള​ത്ത​റ വീ​ട്ടി​ൽ സു​രേ​ന്ദ്ര​ൻ മ​ക​ൻ ന​വ​നീ​ത് (13), പ്ര​ദേ​ശ​വാ​സി​ക​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ (52), ബാ​ല​ൻ (53), 46 വ​യ​സ്സു​ള്ള ത​ങ്ക​മ​ണി (46), മ​ണി, രാ​ജ​ൻ (45), എ​ട​ക്ക​ള​ത്തൂ​ർ റൈ​ജു (47) എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. മു​ത്ത​ൻ​മാ​വ് സെ​ന്റ​റി​ന് കി​ഴ​ക്കു എ.​കെ.​ജി റോ​ഡി​ന് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​ണ് ആ​ദ്യം ക​ട​ന്ന​ൽ കു​ത്തേ​റ്റ​ത്. കു​ത്തേ​റ്റ കു​ട്ടി​ക​ൾ നി​ല​വി​ളി​ച്ച് വീ​ടു​ക​ളി​ലേ​ക്ക് ഓ​ടി​യെ​ത്തു​ക​യും ഇ​വ​ർ​ക്ക് പി​ന്നാ​ലെ പ​റ​ന്നെ​ത്തി​യ ക​ട​ന്ന​ലു​ക​ൾ വീ​ട്ടു​കാ​രെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. വീ​ടു​ക​ളി​ലേ​ക്ക് പ​റ​ന്നെ​ത്തി​യ ക​ട​ന്ന​ലു​ക​ളെ ഓ​ല വീ​ശി​യാ​ണ് അ​ക​റ്റി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ചി​കി​ത്സ​ക്കാ​യി വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags:    
News Summary - In Orumanayoor, 10 people, including children, were stabbed by bees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.