representative image
Posted On
date_range Updated On
date_range വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ അഞ്ച് പേരെ തെരുവുനായ് കടിച്ചു
ചാവക്കാട്: കടപ്പുറം പുതിയങ്ങാടിയിൽ തെരുവുനായുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്. 'മാധ്യമം' ഏജൻറ് ബി.ടി. അഷറഫ് തങ്ങൾ (35), ഹിശാം തങ്ങളുടെ മകൻ നസ്മൽ തങ്ങൾ (നാല്), മുഹമ്മദ് കോയ തങ്ങളുടെ മകൻ കാമിൽ തങ്ങൾ (15), പണ്ടാരി നഫീസ (70), ഇവരുടെ മകൻ മുഹമ്മദിെൻറ ഭാര്യ മുബീന (35) എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച രാവിലെ 11നാണ് സംഭവം. നസ്മൽ തങ്ങളും കാമിൽ തങ്ങളും വീടിനു മുറ്റത്ത് നിൽക്കുമ്പോൾ ഓടിവന്നാണ് തെരുവുനായ് കടിച്ചത്. ഇത് കണ്ട് വന്ന അഷറഫിനെയും കടിച്ച നായ് നഫീസയെയും മരുകളെയും കടിച്ചു. കടിയേറ്റവരെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.