മന്ദലാംകുന്ന് ബീച്ചിൽ സാമൂഹിക വിരുദ്ധർ അടിച്ചുതകർത്ത വഞ്ചിക്ക് സമീപം
മത്സ്യത്തൊഴിലാളികൾ
Posted On
date_range Updated On
date_range മത്സ്യബന്ധന വഞ്ചികൾ തകർത്തു; മന്ദലാംകുന്ന് ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം
ചാവക്കാട്: മന്ദലാംകുന്ന് ബീച്ചിൽ സാമൂഹിക വിരുദ്ധർ മത്സ്യബന്ധന വഞ്ചികൾ അടിച്ചുതകർത്തു. മത്സ്യത്തൊഴിലാളികളായ ചെറുനമ്പി സുലൈമാൻ, പടിഞ്ഞാറയിൽ മൊയ്തീൻ കോയ, കോൽക്കാരൻ ഹനീഫ എന്നിവരുടെ വഞ്ചികളാണ് തകർത്തത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. അജ്ഞാത സംഘമാണ് പിന്നിൽ. ഉടമകൾ വടക്കേക്കാട് പൊലീസിൽ പരാതി നൽകി. പ്രദേശത്ത് മുമ്പും വഞ്ചികളും ബീച്ചിലെ കടകളും നശിപ്പിച്ചിരുന്നു. മദ്യ - മയക്കുമരുന്ന് ലോബികൾ തീരമേഖലയിൽ സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.