Posted On
date_range Updated On
date_range ചാവക്കാട് യുവതിക്ക് തീപ്പൊളളലേറ്റു
ചാവക്കാട്: എടക്കഴിയൂരിൽ യുവതിയെ വീട്ടിൽ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. എടക്കഴിയൂർ നാലാംകല്ല് വാക്കയിൽ വീട്ടിൽ ഷക്കീലക്കാണ്(32) തീപ്പൊള്ളലേറ്റത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.
യുവതി ദേഹത്ത് സ്വയം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതാണെന്നാണ് പ്രാഥമിക വിവരം. എടക്കഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകരാണ് യുവതിയെ ആദ്യം ചാവക്കാട് ഹയാത്ത് ആശുപത്രിയിലെത്തിച്ചത്. പിന്നീട് തൃശൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.