ദേ​ശീ​യപാ​ത വി​ക​സ​ന​ത്തി​ന്​ ഒ​ഴി​ഞ്ഞ വീ​ട്ടി​ൽ മോ​ഷ​ണ ശ്ര​മം; ക​ള്ള​നെ നാ​ട്ടു​കാ​ർ ഓ​ടി​ച്ചി​ട്ട് പി​ടി​ച്ചു

ചാ​വ​ക്കാ​ട്: ഒ​രു​മ​ന​യൂ​ർ പാ​ലം​ക​ട​വി​ൽ ദേ​ശീ​യ പാ​ത വി​ക​സ​ന​ത്തി​നാ​യി താ​മ​സ​മൊ​ഴി​ഞ്ഞ് പൂ​ട്ടി​യി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി പി​ടി​യി​ൽ. നെ​യ് വേ​ലി സ്വ​ദേ​ശി വീ​ര​മ​ണി​യെ​യാ​ണ് (37) നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഏ​ഴോ​ടെ​യാ​ണ് പാ​ലാം​ക​ട​വ് മു​സ്​​ലിം പ​ള്ളി​ക്ക് മു​ന്നി​ലു​ള്ള ഇ​സ്ക​ന്ത​റി​ന്റെ വീ​ട്ടി​ൽ മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്.

വീ​ട്​ ഒ​ഴി​ഞ്ഞെ​ങ്കി​ലും സാ​ധ​ന​ങ്ങ​ൾ മാ​റ്റി​യി​രു​ന്നി​ല്ല. അ​ക​ത്തു​നി​ന്ന്​ ശ​ബ്ദം കേ​ട്ട​തി​നെ തു​ട​ർ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ ചെ​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ് വാ​തി​ൽ പൊ​ളി​ച്ച​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. ആ​ളു​ക​ളെ ക​ണ്ട്​ മോ​ഷ്ടാ​വ് ചാ​ടി​യോ​ടി​യെ​ങ്കി​ലും നാ​ട്ടു​കാ​ർ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി. ചാ​വ​ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത വീ​ര​മ​ണി​യെ കോ​ട​തി റി​മാ​ൻ​ഡ്​​ ചെ​യ്തു.

Tags:    
News Summary - burglary attempt at home; youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.