Posted On
date_range Updated On
date_range കണ്ടെയ്നർ ലോറിയിൽ ബൈക്കുകൾ ഇടിച്ചു; രണ്ടുപേർക്ക് പരിക്ക്
ചാവക്കാട്: ദേശീയപാതയോരത്ത് നിർത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പിന്നിൽ അരമണിക്കൂറിനിടെ രണ്ട് ബൈക്കുകൾ ഇടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ചാവക്കാട്-പൊന്നാനി ദേശീയപാതയിൽ മന്ദലംകുന്ന് എടയൂരിൽ ബുധനാഴ്ച പുലർച്ചയാണ് അപകടങ്ങൾ. ആദ്യ അപകടത്തിനുശേഷമാണ് അടുത്ത ബൈക്കും വന്നിടിച്ചത്. തിരൂർ തൃപ്പങ്ങോട് സ്വദേശി മുളക്കാപറമ്പിൽ സൈതുട്ടിയുടെ മകൻ കിഫിൽ, കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ കൈതക്കൽ സുലൈമാെൻറ മകൻ മുഫീദ് എന്നിവരാണ് പരിക്കേറ്റവർ. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.