Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: കടയുടമ അറസ്റ്റിൽ
ചാവക്കാട്: തിരുവത്രയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്റ്റേഷനറി കടയുടമ അറസ്റ്റിൽ. തിരുവത്ര ആനത്തലമുക്ക് ബീച്ചിൽ കോറമ്പത്തേയിൽ വീട്ടിൽ അലിയെയാണ് (52) ചാവക്കാട് പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.
കടയിൽനിന്ന് സാധനങ്ങൾ വാങ്ങാനെത്തിയ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ബഹളംവെച്ച് പുറത്തേക്കോടിയ പെൺകുട്ടി വിവരം വീട്ടുകാരെ അറിയിച്ചു. ചാവക്കാട് പൊലീസിൽ പരാതി നൽകിയതോടെ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എസ്.ഐമാരായ യു.കെ. ഷാജഹാൻ, കെ.പി. ആനന്ദ്, വിൽസൺ ചെറിയാൻ, ഒ.പി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ സി.പി.ഒമാരായ അനീഷ് നാഥ്, നവാബ്, വനിത സി.പി.ഒ ഷൗജത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.