മുഹമ്മദ് കാസിം
Posted On
date_range Updated On
date_range പത്ത് വയസ്സുകാരിക്ക് പീഡനം: യുവാവിന് 31 വർഷം തടവ്
ചാവക്കാട്: പത്ത് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാവിന് 31 വർഷം തടവും 2,35,000 രൂപ പിഴയും വിധിച്ചു. മദ്റസ അധ്യാപകനായിരുന്ന ബ്ലാങ്ങാട് കറുപ്പം വീട്ടിൽ മുഹമ്മദ് കാസിമിനെയാണ് (47) ചാവക്കാട് അതിവേഗ കോടതി ജഡ്ജി അന്യാസ് തയ്യിൽ ശിക്ഷിച്ചത്. പിഴ അടക്കാത്തപക്ഷം 28 മാസം കൂടി തടവ് അനുഭവിക്കണം. 2019 ജൂലൈ മുതൽ 2020 മാർച്ച് വരെ പല ദിവസങ്ങളിലായി കുട്ടിയെ ഗുരുതര ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതാണ് കേസിനാസ്പദമായ സംഭവം. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: സിജു മുട്ടത്ത്, അഡ്വ.സി. നിഷ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.