ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൈയൊപ്പ് ചാർത്തിയ ജഴ്സി ചാലിശ്ശേരി ജി.സി.സി ക്ലബിന് സ്വന്തം
പെരുമ്പിലാവ്: ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കൈയൊപ്പ് ചാർത്തിയ ജഴ്സി ചാലിശ്ശേരി ജി.സി.സി ക്ലബിലേക്ക് ലഭിച്ചത് ഗ്രാമത്തിന് നേട്ടമായി.
പെരുമണ്ണൂർ കിണറമാക്കൽ വീട്ടിൽ ഉമ്മർ-ആയിഷ ദമ്പതിമാരുടെ മകൻ ഗ്രാമവാസികളുടെ ഷെഫീഖ് എന്ന ചെപ്പുവാണ് തനിക്ക് ലഭിച്ച അമൂല്യ നിധിയായ സ്നേഹ സമ്മാനം ഗ്രാമത്തിലെത്തിക്കണമെന്ന് ആഗ്രഹിച്ചത്. ജനുവരി അവസാനം ദുബൈ എക്സ്പോയിൽ പങ്കെടുക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയപ്പോഴാണ് ഷഫീഖിന് ജഴ്സിയിൽ ഒപ്പ് വാങ്ങാൻ അവസരം ലഭിച്ചത്.
കഴിഞ്ഞദിവസം അവധിയിൽ ജന്മനാടായ ചാലിശ്ശേരിയിലെത്തിയ ഷഫീഖ്, ഗ്രാമത്തിൽ നിരവധി കായിക താരങ്ങൾക്ക് ജന്മം നൽകിയ ജി.സി.സി ക്ലബിന് ജഴ്സി നൽകാൻ തീരുമാനിക്കുകയായിരുന്നു. റൊണാൾഡോയുടെ കൈയൊപ്പ് ചാർത്തിയ ജഴ്സി ഫ്രെയിമിലാക്കി ഷഫീഖ് ക്ലബിന് സമ്മാനിച്ചു.
സെക്രട്ടറി പി.സി. തോംസൺ, എ.എം. ഇക്ബാൽ, ജോയന്‍റ് സെക്രട്ടറി നൗഷാദ് മുക്കൂട്ട എന്നിവരും ഫുട്ബാൾ താരങ്ങളും ചേർന്ന് ഏറ്റുവാങ്ങി. ജഴ്സി നൽകിയ ചെപ്പുവിന് വീട്ടിലെത്തി ക്ലബ് പ്രസിഡന്റ് ഷാജഹാൻ നാലകത്ത് മെംബർഷിപ് കൂപ്പൺ നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.