ഇറാൻ ജയിലിൽനിന്ന് മോചിതനായ ദീപക് രവി നാട്ടിലെത്തി

ചാലക്കുടി: ആറുമാസത്തിനു ശേഷം ഇറാൻ ജയിലിൽനിന്ന് മോചനം നേടിയ കപ്പൽ ജീവനക്കാരൻ വെസ്​റ്റ്​ കൊരട്ടി സ്വദേശി ദീപക് രവി നാട്ടിലെത്തി. കോവിഡ് പശ്ചാത്തലത്തിൽ സമ്പർക്ക വിലക്കുള്ളതിനാൽ തൃശൂരിൽ ക്വാറൻറീൻ കേന്ദ്രത്തിൽ കഴിഞ്ഞ ശേഷമേ വീട്ടിലെത്തൂ. ജയ്പുരിൽനിന്ന് മർച്ചൻറ്സ് നേവിയിൽ കോഴ്സ് പാസായ രവി രണ്ടുവർഷം മുമ്പാണ് എം.ടി മനമൻ എന്ന എണ്ണക്കപ്പലിൽ ജോലിക്ക് കയറിയത്. മാർച്ച് 17 മുതൽ ഇയാളെപ്പറ്റി വിവരം ഇല്ലായിരുന്നു. കപ്പലിലുണ്ടായിരുന്നവരെ ഇറാൻ തീരത്തു​െവച്ച് സൈന്യം ജയിലിലടച്ച വിവരം പിന്നീടാണ്​ മനസ്സിലായത്. കാലഹരണപ്പെട്ട കപ്പലി​െൻറ രേഖകൾ ശരിയല്ലാത്തതിനാലാണ് ഇറാൻ നാവികസേന പിടികൂടിയത്. നിരവധി ഉന്നത വ്യക്തികളുടെ കഠിനശ്രമംകൊണ്ടാണ് ദീപക്കും മറ്റ് നാല്​ ഇന്ത്യക്കാരും മോചിതരായത്.  

Tags:    
News Summary - Deepak Ravi released from Iranian jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.