അന്തിക്കാട്: കാഞ്ഞാണി ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ഡ്രൈവറെയും കണ്ടക്ടറെയും തടഞ്ഞുനിർത്തി മർദിച്ച സംഭവത്തിൽ യുവാവും കൂട്ടാളിയും അറസ്റ്റിൽ. കണ്ടശ്ശാംകടവ് വിളക്കുംകാൽ കൊച്ചത്ത് വീട്ടിൽ പൊന്നു എന്ന നിജിൽ (32), എടമുട്ടം കഴിമ്പ്രം വലിയപുരക്കൽ വീട്ടിൽ വിഷ്ണു(37) എന്നിവരെയാണ് തൃശൂർ റൂറൽ പൊലീസ് പിടികൂടിയത്.
മേയ് 13ന് വൈകീട്ട് 3.35ഓടെ ‘കിരൺ’ ബസിലെ ജീവനക്കാരെയാണ് ആക്രമിച്ചത്. ബസിനെ മോട്ടോർ സൈക്കിളിൽ പിന്തുടർന്ന പ്രതികൾ കാഞ്ഞാണി ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ തടഞ്ഞുനിർത്തുകയും ഡ്രൈവർ ശ്രുതിനെ അസഭ്യം പറയുകയും ബസിൽനിന്ന് ബലമായി പിടിച്ചിറക്കി മർദിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച കണ്ടക്ടർ മഹേഷിനേയും മർദിച്ചു.നിജിൽ വാടാനപ്പള്ളി, അന്തിക്കാട്, വലപ്പാട് പൊലീസ് സ്റ്റേഷനുകളിലായി ഒരു അടിപിടി, മനുഷ്യജീവന് അപകടമുണ്ടാക്കുന്ന വിധത്തിൽ അമിത വേഗത്തിൽ വാഹനമോടിച്ചത്, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന വിധത്തിൽ വാഹനമോടിച്ചത്, പൊതുവഴിയിൽ യാത്രക്കാർക്ക് അപകടമോ തടസ്സമോ ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചത് അടക്കം ആറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.