Posted On
date_range Updated On
date_range കാറിടിച്ച് ബൈക്ക് വെള്ളത്തിൽ വീണു; നാലുപേർക്ക് പരിക്ക്
കാഞ്ഞാണി: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് വെള്ളം നിറഞ്ഞ പാടത്തേക്ക് മറിഞ്ഞു. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മണലൂർ പുത്തനങ്ങാടി കോട്ടയിൽ ബാലനെ (60) ഒളരിയിലെ മദർ ആശുപത്രിയിൽ പ്രവേശിച്ചു.
ഞായറാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. തൃശൂർ ഭാഗത്തുനിന്ന് വന്ന കാർ കാഞ്ഞാണി ഭാഗത്തുനിന്ന് വന്ന മ്പൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ ബൈക്ക് വെള്ളം നിറഞ്ഞ പാടത്തേക്ക് വീണു.ഇതുവഴി പോയവരാണ് ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചത്. കാറിലുണ്ടായിരുന്ന മൂന്നു യുവാക്കൾക്കും നിസ്സാര പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.