വിയ്യൂർ ജയിലിൽനിന്ന് കഞ്ചാവ് പിടികൂടി
തൃശൂർ: വിയ്യൂർ ജയിൽ പരിസരത്തുനിന്ന് വീണ്ടും കഞ്ചാവ് പിടികൂടി. തോട്ടത്തിൽ ജോലിക്കിറങ്ങിയ മോഷണക്കേസ് പ്രതി കണ്ണൂർ സ്വദേശി ഫൈസലിൽനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ജയിൽ അധികൃതരുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ വിയ്യൂർ പൊലീസ് കേസെടുത്തു. തടവുകാർക്ക് കൈമാറാനായി ജയിൽ പെട്രോൾ പമ്പിൽ കഞ്ചാവ് ഒളിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ. മാടക്കത്തറ സ്വദേശി കുണ്ടനി ദേവനാഥ്, വട്ടായി സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. സൈക്കിളിൽ കാറ്റ് നിറക്കാനെന്ന വ്യാജേന ജയിലിലെ പെട്രോൾ പമ്പിലെത്തിയ ഇരുവരും ടോയ്ലറ്റിൽ കയറി കഞ്ചാവ് ഒളിപ്പിക്കുകയായിരുന്നു. യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പമ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വാർഡൻ ജോമോൻ ഇവർ പുറത്തിറങ്ങിയ ഉടൻ ടോയ്ലറ്റിൽ കയറി പരിശോധിക്കുകയായിരുന്നു. മൂന്ന് പൊതികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഇരുവരെയും പിടികൂടി വിയ്യൂർ പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.