പ്രമോദ്
Posted On
date_range Updated On
date_range ഭാര്യക്ക് മർദനം; യുവാവ് അറസ്റ്റിൽ
മാള: ഭാര്യയെ മർദിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് കൊമ്പത്തുകടവ് കാട്ടിപറമ്പിൽ പ്രമോദിനെയാണ് (40) മാള എസ്.എച്ച്.ഒ വി. സജിൻ ശശിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ പ്രമോദ് ഇരുമ്പ് വടി ഉപയോഗിച്ച് ഭാര്യയുടെ വലതു കൈയിൽ ആഞ്ഞടിക്കുകയും എല്ല് പൊട്ടുകയും ചെയ്തിരുന്നു. ഗാർഹിക പീഡനമടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തു. നവംബർ 30നാണ് പൊലീസിന് പരാതി ലഭിച്ചത്. 2009 മുതൽ ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്ന് വീട്ടമ്മ മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.