ഹർഷാദ്
Posted On
date_range Updated On
date_range ഡി.വൈ.എഫ്.ഐ നേതാവിനെ കൊല്ലാൻ ശ്രമം; ഒരാൾ കൂടി പിടിയിൽ
കേച്ചേരി: ഡി.വൈ.എഫ്.ഐ നേതാവ് കെ.എ. സെയ്ഫുദ്ദീനെ കൊല്ലാൻ ശ്രമിച്ച കേസിൽ ഒരാൾകൂടി പിടിയിൽ. കേച്ചേരി വലിയകത്ത് ഹർഷാദിനെയാണ് (19) സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. നവംബർ ഒന്നിന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഡി.വൈ.എഫ്.ഐ കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറിയും സി.പി.എം കേച്ചേരി ലോക്കൽ കമ്മിറ്റി അംഗവുമാണ് സെയ്ഫുദ്ദീൻ. കേച്ചേരിയിൽ ചൂണ്ടൽ പഞ്ചായത്ത് ഗ്രാമോത്സവം നടക്കുന്നതിനിടയിലുണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമണം. കേസിൽ കേച്ചേരി ചിറനെല്ലൂർ സ്വദേശികളായ പുതിയ വീട്ടിൽ റാബ്യു, കുളങ്ങര വീട്ടിൽ റിംഷാദ് എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.