ആലത്തൂരിലെ ചന്ദ്രശേഖരെൻറ വീട്ടിലെ അടുക്കളയില്‍ പാത്രങ്ങളും ഗ്യാസ് സ്റ്റൗവും തകര്‍ത്തനിലയില്‍
Posted On
date_range Updated On
date_range പാചകവാതകം തുറന്നുവിട്ട് അപായപ്പെടുത്താന്‍ ശ്രമമെന്ന്
നെല്ലായി: പറപ്പൂക്കര പഞ്ചായത്തിലെ ആലത്തൂരില്‍ വീടിെൻറ അടുക്കളയില്‍ കയറി അതിക്രമം കാണിച്ച സാമൂഹിക വിരുദ്ധര്‍ പാചക വാതകം തുറന്നുവിട്ട് വീട്ടുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ആലത്തൂര്‍ വടാശേരി ചന്ദ്രശേഖരെൻറ വീട്ടിലാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അതിക്രമം നടന്നത്.
വീട്ടില്‍ ആളില്ലാതിരുന്ന സമയത്താണ് സംഭവം. ഗൃഹനാഥന്‍ ചന്ദ്രശേഖരന്‍ പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് അടുക്കളയിലെ പാത്രങ്ങളും ഗ്യാസ് സ്റ്റൗവും തകര്‍ത്ത നിലയില്‍ കണ്ടതെന്ന് പറയുന്നു. പാചകവാതകം തുറന്നുവിട്ട നിലയിലായിരുന്നു. രണ്ടുമുറികള്‍ മാത്രമുള്ള വീടിെൻറ അടുക്കളക്ക് അടച്ചുറപ്പുള്ള വാതിലില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ കൊടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.