മാ​ങ്കു​റ്റി​പ്പാ​ട​ത്ത് പു​ലി​യെ പി​ടി​കൂ​ടാ​ൻ കൂ​ട് സ്ഥാ​പി​ച്ച​പ്പോ​ൾ

മാങ്കുറ്റിപ്പാടത്ത് പുലി കൂടുസ്ഥാപിച്ച് വനംവകുപ്പ്

മ​റ്റ​ത്തൂ​ർ: പ​ഞ്ചാ​യ​ത്തി​ൽ പു​ലി​ഭീ​തി നി​ല​നി​ൽ​ക്കു​ന്ന മാ​ങ്കു​റ്റി​പ്പാ​ട​ത്ത് പു​ലി​യെ പി​ടി​കൂ​ട്ടാ​ൻ വ​നം വ​കു​പ്പ​ധി​കൃ​ത​ർ കൂ​ടു സ്ഥാ​പി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് വെ​ള്ളി​ക്കു​ള​ങ്ങ​ര റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ കെ.​എ​സ്. ഷി​നോ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ പി.​കെ. സ​ജി​മോ​ൻ, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​രാ​യ ജോ​ബി ജോ​സ​ഫ്, എ​ൻ. ബൈ​ജു ജോ​ർ​ജ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​രാ​യ ഉ​ല്ലാ​സ്, ഹ​രി​പ്ര​സാ​ദ്, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ര​ട​ങ്ങി​യ വ​ന​പാ​ല​ക സം​ഘം കൂ​ടു​സ്ഥാ​പി​ച്ച​ത്.

ക​ഴി​ഞ്ഞ​മാ​സം 15ന് ​മാ​ങ്കു​റ്റി​പ്പാ​ട​ത്ത് വ​ള​ർ​ത്തു നാ​യ​യെ പു​ലി കൊ​ന്നു​തി​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. വ​നം​വ​കു​പ്പ് ഇ​വി​ടെ സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ പു​ലി​യു​ടെ ചി​ത്രം പ​തി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പു​ലി​യെ പി​ടി​കൂ​ടു​ന്ന​തി​ന് ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് വി​വി​ധ രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ആ​വ​ശ്യ​പ്പെ​ട്ട് വ​രി​ക​യാ​യി​രു​ന്നു.

Tags:    
News Summary - Tiger Nest Found in Mankuttipadam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.