വീട്ടുടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

പീച്ചി: മണ്ണ് നീക്കം ചെയ്യുന്നതിനിടെ പണം ആവശ്യപ്പെട്ട് വീട്ടുടമയെ ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. പീച്ചി എടപ്പലം വെളുത്തൂക്കാരൻ മണ്ടി എന്ന നിഷാന്ത് (34), മണ്ണുത്തി പെരുമായം സിൻറോ ആൻറണി എന്നിവരെയാണ് പീച്ചി പൊലീസ് അറസ്റ്റ് ചെയ്തത്.

സെപ്റ്റംബർ 30ന് മയിലാടുംപാറ സ്വദേശിനിയുടെ വീട് നിർമാണവുമായി ബന്ധപ്പെട്ട് മണ്ണ് നീക്കം ചെയ്യുന്ന സമയത്താണ് സംഭവം. കാറിലെത്തിയ പ്രതികൾ മണ്ണ് നീക്കുന്നതുകണ്ട് 10,000 രൂപ നൽകണമെന്നാവശ്യപ്പെട്ട് വീട്ടുടമയെ ഭീഷണിപ്പെടുത്തി. വൈകീട്ട് വീണ്ടും എത്തിയ പ്രതികൾ ഭീഷണിപ്പെടുത്തി വീട്ടുടമയുടെ കൈവശമുണ്ടായിരുന്ന 3,000 രൂപ കൈക്കലാക്കി.

നിഷാന്തിനെതിരെ പീച്ചി, ഒല്ലൂർ, വടക്കാഞ്ചേരി തുടങ്ങിയ സ്റ്റേഷൻ പരിധികളിലായി പതിമൂന്നോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്. സിൻറോ ആൻറണിക്കെതിരെ മണ്ണുത്തി, ഒല്ലൂർ, തൃശൂർ ഈസ്റ്റ്, നെടുപുഴ, മെഡിക്കൽ കോളജ്, പേരാമംഗലം തുടങ്ങിയ സ്റ്റേഷൻ പരിധികളിലായി പതിനാലോളം കേസുകൾ ഉണ്ട്.

ഒല്ലൂർ അസി. കമീഷണർ കെ.പി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ സബ് ഇൻസ്പെക്ടർ മനുകൃഷ്ണൻ, അസി. സബ് ഇൻസ്പെക്ടർ സുധീർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ലാലു, വികേഷ്, ശ്രീജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ വിമൽ, ശ്രീജിത്ത്, ദിബിൻ എന്നിവരാണുണ്ടായിരുന്നത്.

Tags:    
News Summary - Two arrested for extorting money from homeowner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.