തൃശൂർ: തെൻറ മുഴുവൻ സ്വത്തും സമ്പാദ്യങ്ങളും ജീവകാരുണ്യ സംഘടനയായ സൊലസിന് നൽകുമെന്ന് സാഹിത്യകാരിയും സാമൂഹിക പ്രവർത്തകയുമായ സിസ്റ്റർ ജെസ്മി. സഭ വിട്ട് ഇറങ്ങിവന്ന ശേഷം പഠനപ്രവർത്തനങ്ങളും എഴുത്തും വായനയുമൊക്കെയായി തൃശൂരിൽ താമസിച്ചുവരുകയാണിവർ.
ഒരു വർഷമായി സാമൂഹിക പ്രവർത്തക ഷീബ അമീറിെൻറ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘനയായ സൊലസുമായി ചേർന്ന് പ്രവർത്തിക്കുന്നു. തെൻറ പേരിലുള്ള തൃശൂരിലെയും ഗുരുവായൂരിലെയും ഫ്ലാറ്റ്, പുസ്തകങ്ങളുടെ റോയൽറ്റി, ബാങ്ക് നിക്ഷേപം എന്നിവയാണ് സൊലസിന് ഒസ്യത്തിൽ എഴുതിവെക്കുന്നതെന്ന് ജെസ്മി പറഞ്ഞു. ഗുരുവായൂരിലെ ഫ്ലാറ്റ് സൊലസിന് കൈമാറാൻ നടപടി പൂർത്തീകരിച്ചതായി ഷീബ അമീർ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.