ഷിഹാബ്
Posted On
date_range Updated On
date_range ഗുണ്ടനിയമപ്രകാരം അറസ്റ്റിൽ
തൃശൂർ: തൃശൂര്‍ റൂറല്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട അന്തിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുറ്റിച്ചൂർ പണിക്കവീട്ടിൽ ഷിഹാബ് (29) അറസ്റ്റിൽ. ജില്ല കലക്ടറുടെ ഗൂണ്ട ആക്ട് (കാപ്പ -3) പ്രകാരമുള്ള ഉത്തരവ് പ്രകാരം അന്തിക്കാട് പൊലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ പി.കെ. ദാസ് വിയ്യൂർ ജില്ല ജയിലിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തി.
അന്തിക്കാട് സ്റ്റേഷനിലെ അടിപിടി കേസിൽ റിമാൻഡിൽ കഴിയവേ ജാമ്യം ലഭിച്ച് പുറത്തിറങ്ങാൻ ഇരിക്കുന്നതിനിടെയാണ് പൊലീസ് നടപടി. കൊലപാതകമുൾപ്പെടെ 18 കേസുകളില്‍ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.