ഗിരീഷ്
ഓപറേഷൻ കുബേര: പ്രതി അറസ്റ്റിൽ
തൃശൂർ: കൊള്ളപ്പലിശ ഈടാക്കി പണമിടപാട് നടത്തിയ പ്രതിയെ മണ്ണുത്തി പൊലീസ് അറസറ്റ് ചെയ്തു. കൂട്ടാല പുത്തൻപുരക്കൽ വീട്ടിൽ ഗിരീഷാണ് (40) അറസ്റ്റിലായത്.
ഗിരീഷിന്റെ വീട്ടിൽ പരിശോധന നടത്തിയതിൽ എഴുതാത്ത ചെക്കുകളും മുദ്രപ്പത്രങ്ങളും വാഹനങ്ങളുടെ ആർ.സി ബുക്കുകളും പിടിച്ചെടുത്തു. ഇയാൾ ചെക്കും മുദ്രപ്പത്രങ്ങളും ആർ.സി ബുക്കുകളും ഈടുവാങ്ങി വൻ പലിശയീടാക്കി നൽകിയിരുന്നു എന്ന രഹസ്യവിവര അടിസ്ഥാനത്തിലാണം പരിശോധന നടത്തിയത്.
കമീഷണർ ആർ. ആദിത്യയുടെ നിർദേശ പ്രകാരം ഒല്ലൂർ അസി. പൊലീസ് കമീഷണറായ കെ.സി. സേതുവിന്റെ നേതൃത്വത്തിൽ മണ്ണുത്തി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം ശശിധരൻപിള്ള, സബ് ഇൻസ്പെക്ടർമാരായ പി.ആർ. മനോജ്, കെ.എസ്. ജയൻ, അസി. സബ് ഇൻസ്പെക്ടർമാരായ സുജിത്ത് കുമാർ, ശ്രീജ, സീനിയർ സിവിൽ പൊലീസ് ഓഫിസറായ ജോഷി, സിന്ധു, രഘുരാം എന്നിവർ പരിശോധനയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.