അ​തി​ര​പ്പി​ള്ളി​യി​ൽ മ​ദ്യ​ശാ​ല സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധം

അതിരപ്പിള്ളിയിൽ മദ്യശാല വിരുദ്ധ സമരം

അതിരപ്പിള്ളി: മേഖലയിൽ ബിവറേജസ് മദ്യശാല വരുന്നതിനെതിരെ അരൂർമുഴി സെന്‍റ് പോൾസ് ഇടവക പ്രതിഷേധിച്ചു.

പ്രതിഷേധയോഗം വികാരി ജസ്റ്റിൻ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു. ആദിവാസി വിനോദ സഞ്ചാരമേഖലയിൽ ബിവറേജസ് ഷോപ് വരുന്നത് നാടിന്‍റെ സമാധാന അന്തരീക്ഷം തകർക്കുമെന്ന് നാട്ടുകാർ പറഞ്ഞു. ഇടവകാംഗങ്ങൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. കൈക്കാരന്മാരായ പോൾസൻ കുറ്റിപ്പുഴക്കാരൻ, ജിന്‍റോ ഇടശ്ശേരി, ബ്രദർ അലൻ അറക്കൽ, കേന്ദ്രസമിതി പ്രസിഡന്‍റ് സെബാസ്റ്റ്യൻ നെടുങ്ങാട്ട് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Anti-liquor strike in Athirapilli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-05 08:45 GMT