ആ​ൻ​മ​രി​യ

ആൻമരിയക്ക് അഭിനന്ദന പ്രവാഹം; 'നിശബ്​ദ' വിജയാരവത്തിൽ കുടുംബം

അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​വും സ​ഹാ​യ വാ​ഗ്ദാ​ന​ങ്ങ​ളും എ​ത്തി​യ​തോ​ടെ നി​ശ​ബ്​​ദ​മാ​യ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് ആ​ൻ​മ​രി​യ​യു​ടെ കാ​ടു​കു​റ്റി വൈ​ന്ത​ല​യി​ലെ കൂ​ടാ​ര​പ്പ​ള്ളി ഭ​വ​നം. എ​ല്ലാ അം​ഗ​ങ്ങ​ളും പൂ​ർ​ണ ബ​ധി​ര​രാ​യ കു​ടും​ബ​ത്തി​ൽ പ്ല​സ്​ ടു ​പ​രീ​ക്ഷ​യി​ൽ 1200 മാ​ർ​ക്കും നേ​ടി​യ ആ​ൻ​മ​രി​യ​ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണി​പ്പോ​ൾ. ആ​ൻ​മ​രി​യ​യു​ടെ 100 ശ​ത​മാ​നം ത​ക​ർ​പ്പ​ൻ വി​ജ​യം വി​ധി​യെ തോ​ൽ​പ്പി​ച്ച് നേ​ടി​യ​താ​ണ്. കാ​ല​ടി​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ വി​ദ്യാ​ല​യ​മാ​യ സെൻറ്​ ക്ല​യ​ർ ഓ​റ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്നാ​ണ് പ്ല​സ് ടു ​വി​ജ​യം കൈ​വ​രി​ച്ച​ത്.

10ാം ക്ലാ​സി​ൽ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് വാ​ങ്ങി​യാ​യി​രു​ന്നു ആ​ൻ​മ​രി​യ വി​ജ​യി​ച്ച​ത്. കാ​ടു​കു​റ്റി സ്വ​ദേ​ശി​യാ​യ ക്രി​സ്​​റ്റി​യാ​ണ് പി​താ​വ്. ത​യ്യ​ൽ ജോ​ലി​യി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന തു​ച്ഛ​മാ​യ വ​രു​മാ​നം കൊ​ണ്ടാ​ണ് കു​ടും​ബം പു​ല​രു​ന്ന​ത്. അ​മ്മ ടെ​സ്സി. പ​ഠി​ക്കാ​ൻ മി​ടു​ക്ക​നാ​യ ഏ​ക സ​ഹോ​ദ​ര​ൻ അ​തു​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ബി.​എ​സ്​​സി വി​ദ്യാ​ർ​ഥി​യാ​ണ്. കു​ടും​ബ​ത്തി​ൽ ആ​ർ​ക്കും കേ​ൾ​ക്കാ​നും സം​സാ​രി​ക്കാ​നു​മു​ള്ള ക​ഴി​വി​ല്ല എ​ന്ന​താ​ണ് ദുഃ​ഖം.

വി​ജ​യ​ത്തി​നി​ട​യി​ലും ആ​ൻ​മ​രി​യ​യു​ടെ തു​ട​ർ​പ​ഠ​ന സം​ബ​ന്ധ​മാ​യ ചി​ല സ​ങ്ക​ട​ങ്ങ​ൾ സാ​മ്പ​ത്തി​ക ഞെ​രു​ക്കം അ​നു​ഭ​വി​ക്കു​ന്ന ആ ​കു​ടും​ബ​ത്തെ ഉ​ല​ച്ചി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ കാ​ടു​കു​റ്റി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പ്രി​ൻ​സി ഫ്രാ​ൻ​സി​സ് വീ​ട്ടി​ലെ​ത്തി കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കി. സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം.​എ​ൽ.​എ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് സ​മ്മാ​നം കൊ​ടു​ത്ത​യ​ച്ചു. പ​ഠ​ന​ത്തി​ൽ സ​ഹാ​യ​മാ​യി ഫി​ലോ​കാ​ലി​യ ഫൗ​ണ്ടേ​ഷ​ൻ ലാ​പ്ടോ​പ് സ​മ്മാ​നി​ച്ചു. ഇ​വ​ർ​ക്ക് നേ​ര​ത്തെ വീ​ടു നി​ർ​മി​ച്ചു ന​ൽ​കി​യ ചാ​ല​ക്കു​ടി റോ​ട്ട​റി ക്ല​ബ്​ ഒ​രു വ​ർ​ഷ​ത്തെ പ​ഠ​ന​ത്തി​െൻറ ഫീ​സ് ന​ൽ​കാ​മെ​ന്നേ​റ്റു. സി.​പി.​എം പാ​ള​യം പ​റ​മ്പ് ബ്രാ​ഞ്ച് 5,000 രൂ​പ ന​ൽ​കി. ആ​ൻ​മ​രി​യ​യു​ടെ വി​ജ​യ​ത്തി​ൽ നാ​ട് ഹൃ​ദ​യ​ത്തി​െൻറ ഭാ​ഷ​യി​ൽ അ​ർ​പ്പി​ക്കു​ന്ന അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​ക്കും സ​ഹാ​യ​ങ്ങ​ൾ​ക്കും പ​ക​രം വാ​ക്കു​ക​ൾ കി​ട്ടാ​തെ ഉ​ഴ​റു​ക​യാ​ണ് ഇ​പ്പോ​ൾ ആ ​കു​ടും​ബം.

Tags:    
News Summary - Anne Maria won 1200 marks in the Plus Two examination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.