നി​യ​ന്ത്ര​ണം​വി​ട്ട ആം​ബു​ല​ൻ​സ് കാ​റി​ലും സ്കൂ​ട്ട​റി​ലും ഇ​ടി​ച്ച് അ​പ​ക​ടം

കാ​ഞ്ഞാ​ണി: ട്രാ​ഫി​ക് കു​രു​ക്കി​ൽ നി​ർ​ത്തി​യ കാ​റി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ആം​ബു​ല​ൻ​സ് ഇ​ടി​ച്ചു കാ​റും ആം​ബു​ല​ൻ​സും പി​റ​കി​ലു​ണ്ടാ​യി​രു​ന്ന സ്കൂ​ട്ട​റും ത​ക​ർ​ന്നു.

കാ​ര​മു​ക്കി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 12നാ​ണ് അ​പ​ക​ട​ം. വാ​ടാ​ന​പ്പ​ള്ളി​യി​ൽ​നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് പോ​യി​രു​ന്ന കാ​റി​ലാ​ണ് എ​തി​രെ വ​ന്നി​രു​ന്ന ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ച്ച​ത്. ട്രാ​ഫി​ക് കു​രു​ക്കി​ൽ​പെ​ട്ട് മു​ന്നി​ൽ വാ​ഹ​ന​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലാ​ണ് ആം​ബു​ല​ൻ​സ് ഇ​ടി​ച്ച​ത്.

ഇ​ടി​യു​ടെ കാ​ഠി​ന്യ​ത്തി​ൽ കാ​ർ പി​റ​കി​ലേ​ക്ക് നീ​ങ്ങു​ക​യും പി​റ​കി​ലു​ണ്ടാ​യി​രു​ന്ന സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യും ചെ​യ്തു. സ്കൂ​ട്ട​റി​നും ഭാ​ഗി​ക​മാ​യി കേ​ട് പ​റ്റി​യി​ട്ടു​ണ്ട്. ആ​ർ​ക്കും പ​രി​ക്കി​ല്ല. 

Tags:    
News Summary - An ambulance crashes into a car and scooter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.