ഓ​ൾ കേ​ര​ള വീ​ൽ ചെ​യ​ർ റൈ​റ്റ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ല ക​മ്മ​റ്റി എ​നാ​മാ​വ് നെ​ഹ്‌​റു പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച പുതുവത്സര സം​ഗ​മം

വേദനകൾ മറന്ന് അവർ ഒത്തുചേർന്നു...

വെങ്കിടങ്ങ്: അവിചാരിതമായി തളർന്ന് വീണ് വർഷങ്ങളായി വീൽ ചെയറിൽ ജീവിതം തള്ളിനീക്കുന്നവർ കുടുംബ സമേതം ഒന്നിച്ചാഹ്ലാദിച്ചപ്പോൾ അത് കണ്ട് നിന്നവരിലും സന്തോഷ ചിരിപടർത്തി.ഓൾ കേരള വീൽ ചെയർ റൈറ്റ് ഫെഡറേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എനാമാവ് നെഹ്‌റു പാർക്കിൽ ശനിയാഴ്ച്ച രാവിലെ സംഘടിപ്പിച്ച ന്യൂ ഇയർ സംഗമത്തിലാണ് അതിരില്ലാത്ത സന്തോഷം തിരതല്ലിയത്. ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നായി 36 വീൽ ചെയർകാരും കുടുംബാംഗങ്ങളും ഉൾപ്പടെ നൂറുപേർ പങ്കെടുത്തു.

ഫെഡറേഷൻ ഭാരവാഹികളായ പി.ബി. സക്കീർ, സീമ തോമസ്, തസ്‌ലീം വലപ്പാട്, താജുദ്ധീൻ നാട്ടിക, കവിത കേശവൻ, ഷെറീനചാവക്കാട് എന്നിവർ നേതൃത്വം നൽകി.നാടൻ പാട്ട് കലാകാരൻ സുനിൽ തൊഴിയൂർ ഗാനമേള അവതരിപ്പിച്ചു.

Tags:    
News Summary - All Kerala Wheelchair Federation District Committee organized New Year's meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.