ദേശീയപാത അകലാട് അണ്ടർ പാസിൽ രൂപപ്പെട്ട ഗർത്തം

അകലാട് ദേശീയപാതയിലെ അണ്ടർപാസിൽ കൂറ്റൻ ഗർത്തം

പുന്നയൂർ: അകലാട് ദേശീയപാത 66ലെ അണ്ടർപാസിൽ രൂപപ്പെട്ട വൻ ഗർത്തം വാഹനയാത്രികർക്ക് ഭീഷണിയാകുന്നു. നിർമാണം പൂർത്തിയായി വരുന്ന പാതയിലാണ് കുഴി രൂപപ്പെട്ടത്. അണ്ടർപാസിലെ റോഡിനടിയിലൂടെ സ്ഥാപിച്ച കുടിവെള്ള പൈപ്പ് പൊട്ടിയതാണ് ഗർത്തം ഉണ്ടാവാൻ കാരണമെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്.

റോഡിനു അടിയിലൂടെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കൽ പൂർത്തിയായിട്ടില്ല. പകുതി വരെയിട്ട പൈപ്പ് മൂടി വെച്ചിരിക്കുകയായിരുന്നു. ഈ ഭാഗത്തേക്ക് വെള്ളം തുറന്നുവിടുന്ന പ്രധാന വാൾവ് ആരോ തുറന്നതോടെ ശക്തമായ പ്രഷറിൽ വെള്ളം ഒഴുകിയെത്തുകയും അടച്ചുമൂടിയ ഭാഗം പൊട്ടിത്തെറിക്കുകയുമായിരുന്നു.

ശക്തമായ വെള്ളച്ചാട്ടത്തിൽ റോഡിനടിയിലെ മണ്ണ് ഒലിച്ചുപോവുകയും മീറ്ററുകളോളം ആഴത്തിൽ റോഡ് കുഴിഞ്ഞുപോവുകയുമായിരുന്നു. വലിയ വാഹനങ്ങളും യാത്രികരും നിരന്തരം കടന്നുപോകുന്ന ഭാഗത്താണ് ഈ തകർച്ചയുണ്ടായത്. വിവരം അറിഞ്ഞെത്തിയ അധികൃതർ പെട്ടെന്ന് തന്നെ കുഴി അടച്ചിരുന്നു. റോഡിനു വിള്ളലും ബലക്ഷയവും സംഭവിച്ചതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് റോഡ് പൂർണമായും പൊളിച്ച് പുനർ നിർമാണം നടത്തുകയാണ് ദേശീയപാത അധികൃതർ.

Tags:    
News Summary - Huge crater in the underpass on the Akalad National Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.