മുപ്ലിപ്പുഴ കടന്ന് ജനവാസ മേഖലയിലേക്ക് എത്തുന്ന കാട്ടാനക്കൂട്ടം
ആമ്പല്ലൂർ: പാലപ്പിള്ളി ചൊക്കനയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. മുപ്ലിപ്പുഴ കടന്നാണ് ആനക്കൂട്ടം ജനവാസമേഖലയിൽ എത്തിയത്. കുട്ടികൾ ഉൾെപ്പടെ ഇരുപതോളം ആനകളാണ് പുഴ കടന്നെത്തിയത്.
സമീപത്തെ റബർ തോട്ടത്തിലേക്ക് കയറിയ ആനക്കൂട്ടം റോഡ് മുറിച്ചുകടന്നാണ് ചൊക്കന പ്രദേശത്ത് എത്തിയത്. മാസങ്ങൾക്കുശേഷമാണ് ഇത്രയധികം ആനകൾ കൂട്ടത്തോടെ പ്രദേശത്ത് എത്തുന്നത്. ആനക്കൂട്ടം തോട്ടങ്ങളിൽ ഇറങ്ങിയതോടെ തൊഴിലാളികൾ ഭീതിയിലാണ്.
പുലിയുടെ ആക്രമണം പതിവായ ചൊക്കന, കുണ്ടായി പ്രദേശത്ത് ആനക്കൂട്ടംകൂടി എത്തിയതോടെ ഭീതി ഇരട്ടിയായി. രണ്ടുദിവസമായി ജനവാസമേഖലക്ക് സമീപം നിലയുറപ്പിച്ചിരിക്കുന്ന ആനക്കൂട്ടം നാശനഷ്ടങ്ങളൊന്നും വരുത്തിയിട്ടില്ല.
എന്നാൽ, കൂട്ടംതെറ്റുന്ന കൊമ്പന്മാർ നാശം വിതക്കുമെന്ന ആശങ്കയും ഉണ്ട്.
മാസങ്ങൾക്കുശേഷം വീണ്ടുമെത്തിയ ആനകളെ ജനവാസ മേഖലയിൽനിന്ന് അകറ്റാൻ വനപാലകർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.