അഡ്നോക് ഫ്രൻഡ്സ് അൽഐൻ തൃശൂരിൽ നടത്തിയ അഞ്ചാമത് സംഗമം കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ ഗുരുവായൂർ എം.എൽ.എയുമായ കെ.വി. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യുന്നു

അഡ്നോക് ഫ്രൻഡ്സ് അൽഐൻ അഞ്ചാമത് സംഗമം നടത്തി

തൃശൂർ:അഡ്നോക് ഫ്രൻഡ്സ് അൽഐൻ സംഗമം നടത്തി. യു.എ.ഇയിലെ അബുദാബി നാഷനൽ ഓയിൽ കമ്പനിയിലെ അൽഐൻ ഏരിയയിലെ ജീവനക്കാരുടെ കൂട്ടായ്മയാണ് അഡ്നോക് ഫ്രൻഡ്സ് അൽഐൻ. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി നിരവധി പേർ സംഗമത്തിൽ പ​ങ്കെടുത്തു. തൃശൂർ പേൾ റിജൻസിയിലായിരുന്നു അഞ്ചാമത്തെ സംഗമം നടന്നത്.

കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ ഗുരുവായൂർ എം.എൽ.എയുമായ കെ.വി. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റിള അധ്യക്ഷത വഹിച്ചു. ഷാജഹാൻ പള്ളിക്കൽ സ്വാഗതം പറഞ്ഞു. നൗഫൽ മങ്ങാട് നന്ദി അറിയിച്ചു. കാദർ കൊല്ലങ്കിൽ, ഇക്ബാൽ, ഷുക്കൂർ ഹാജി, അബ്ദുൽ വഹാബ് എന്നിവർ സംസാരിച്ചു. കലാ മത്സരങ്ങളും നടന്നു. 

Tags:    
News Summary - ADNOC Friends AlAin held its 5th reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-05 08:45 GMT