അ​ല്‍ അ​മി​ന്‍

ബാലതാരത്തിനെതിരെ അശ്ലീല ട്രോളുകള്‍; കൊല്ലം സ്വദേശി പിടിയിൽ

ഇ​രി​ങ്ങാ​ല​ക്കു​ട: ടെ​ലി​വി​ഷ​ന്‍ ചാ​ന​ലി​ലെ സീ​രി​യ​ലി​ല്‍ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രു​ന്ന ബാ​ല​താ​ര​ത്തെ ഫേ​സ്ബു​ക്കി​ലൂ​ടെ അ​പ​മാ​നി​ച്ച കേ​സി​ലെ പ്ര​തി​യെ ഇ​രി​ങ്ങാ​ല​ക്കു​ട സൈ​ബ​ര്‍ പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ പി.​കെ. പ​ത്മ​രാ​ജ​നും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്തു. കൊ​ല്ലം ജി​ല്ല​യി​ലെ ക​ണ്ണ​നെ​ല്ലൂ​ര്‍ സ്വ​ദേ​ശി അ​ലി മ​ന്‍സി​ലി​ല്‍ അ​ല്‍ അ​മീ​നാ​ണ്​ (23) പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം സൈ​ബ​ര്‍ പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്.

ബാ​ല​താ​ര​ത്തി​െൻറ ഫോ​ട്ടോ​യും പേ​രും ഉ​പ​യോ​ഗി​ച്ച് വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് നി​ർ​മി​ച്ച് അ​ല്‍ അ​മീ​ന്‍ 2019 മു​ത​ല്‍ അ​ശ്ലീ​ല ട്രോ​ളു​ക​ള്‍ പ്ര​ച​രി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു. വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പെ​ട്ട സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മീ​ഷ​ന്‍ തി​രു​വ​ന​ന്ത​പു​രം സൈ​ബ​ര്‍ പൊ​ലീ​സി​നോ​ട് കേ​സെ​ടു​ക്കാ​ന്‍ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ സൈ​ബ​ര്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ പി.​കെ. പ​ത്മ​രാ​ജ​െൻറ നേ​തൃ​ത്വ​ത്തി​ല്‍ സൈ​ബ​ര്‍ വി​ദ​ഗ്ധ​ര്‍ ഉ​ള്‍പ്പെ​ടു​ന്ന സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് രൂ​പ​വ​ത്​​ക​രി​ച്ചു. ഫേ​സ്ബു​ക്കി​ല്‍നി​ന്നും ഇ​ൻ​റ​ര്‍നെ​റ്റ് സേ​വ​ന​ദാ​താ​ക്ക​ളി​ല്‍നി​ന്നും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ള്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​വെ​യാ​ണ് കൊ​ല്ലം ജി​ല്ല​യി​ല്‍നി​ന്ന് പ്ര​തി അ​റ​സ്​​റ്റി​ലാ​യ​ത്. പൊ​ലീ​സ് പി​ടി​ക്കാ​തി​രി​ക്കാ​ൻ മ​റ്റൊ​രാ​ളു​ടെ വി​ലാ​സ​ത്തി​ലു​ള്ള മൊ​ബൈ​ല്‍ ന​മ്പ​ര്‍ സം​ഘ​ടി​പ്പി​ച്ചാ​ണ് പ്ര​തി ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ചെ​യ്ത് വ​ന്നി​രു​ന്ന​ത്. അ​തി​നാ​ൽ പ്ര​തി​യെ തി​രി​ച്ച​റി​യാ​ൻ പൊ​ലീ​സ്​ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടി.

ഇ​രി​ങ്ങാ​ല​ക്കു​ട സൈ​ബ​ര്‍ ക്രൈം ​പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ സൈ​ബ​ര്‍ വി​ദ​ഗ്ധ​ര്‍ ഉ​ള്‍പ്പെ​ടു​ന്ന ടീം ​വ​ള​രെ​യ​ധി​കം ​േഡ​റ്റ പ​രി​ശോ​ധി​ച്ചാ​ണ്​ പ്ര​തി​യി​ലേ​ക്ക് എ​ത്തി​യ​ത്. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട സൈ​ബ​ര്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി.​പി.​ഒ​മാ​രാ​യ ടി.​എ​ന്‍. സു​നി​ല്‍ കു​മാ​ര്‍, എ.​കെ. മ​നോ​ജ്, സി.​പി.​ഒ​മാ​രാ​യ കെ.​ജി. അ​ജി​ത്ത്കു​മാ​ര്‍, എം.​എ​സ്. വി​പി​ന്‍, സി.​കെ. ഷ​നൂ​ഹ്, കെ.​എ. ഹ​സീ​ബ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി നി​ർ​മി​ച്ച അ​ശ്ലീ​ല ഫേ​സ്ബു​ക്ക് പേ​ജ് ലൈ​ക്ക് ചെ​യ്യു​ക​യും അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള്‍ ഷെ​യ​ര്‍ ചെ​യ്യു​ക​യും ചെ​യ്​​ത ആ​യി​ര​ത്തോ​ളം പേ​രു​ടെ വി​വ​ര​ങ്ങ​ളും പൊ​ലീ​സ് ശേ​ഖ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചു​ക​ഴി​ഞ്ഞാ​ല്‍ അ​വ​രെ കൂ​ടി കേ​സി​ല്‍ പ്ര​തി​ചേ​ര്‍ക്കു​മെ​ന്നും സ്ത്രീ​ക​ള്‍ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ ഇ​ത്ത​ര​ത്തി​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ചെ​യ്യു​ന്ന​വ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ജി. ​പൂ​ങ്കു​ഴ​ലി അ​റി​യി​ച്ചു. കോ​ട​തി​യി​ല്‍ ഹാ​ജാ​രാ​ക്കി​യെ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - abusive trolls against child actors; Kollam native arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.