54 കിലോ കഞ്ചാവ് കടത്തിയ കേസ്: പ്രതികൾക്ക് 10 വർഷം കഠിന തടവും പിഴയും

തൃശൂർ: കൊടകരയിൽ 54 കിലോ കഞ്ചാവ്‌ കടത്തിയ കേസിൽ രണ്ട്‌ പ്രതികൾക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും. വെള്ളിക്കുളങ്ങര മൂഞ്ഞേലി ദീപു (25), ശൂനിപ്പറമ്പിൽ അനന്തു (23) എന്നിവരെയാണ്‌ ഒന്നാം അഡീ. ജില്ല ജഡ്ജ് പി.എൻ. വിനോദ് ശിക്ഷിച്ചത്‌. 2020 നവംബർ 11ന് കൊടകര മേൽപാലത്തിന്​ സമീപത്തുനിന്നാണ്‌ വാഹനത്തിൽ കടത്തുകയായിരുന്ന 54 കിലോ കഞ്ചാവുമായി പ്രതികൾ കൊടകര സബ് ഇൻസ്പെക്ടർ പി.പി. സാജൻ, സി.ഐ ജയേഷ് ബാലൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസിന്‍റെ പിടിയിലായത്. കേസിൽ പ്രോസിക്യൂട്ടർമാരായ അഡ്വ. ലിജി മധു, അഡ്വ. കെ.ബി. സുനിൽകുമാർ എന്നിവർ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.