ഇരിങ്ങാലക്കുട: തൃശൂർ റൂറൽ ജില്ല പരിധിയിലെ പൊലീസ് സ്റ്റേഷനുകളിൽനിന്ന് പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ ലഭിക്കാതെ വന്നാൽ പരാതിയുണ്ടെങ്കിൽ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലുള്ള തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവിയുടെ കാര്യാലയത്തിൽ നിലവിൽ പ്രവർത്തിച്ചുവരുന്ന ജില്ലതല പരാതി പരിഹാരകേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണെന്ന് ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അറിയിച്ചു.
രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുമണി വരെയുള്ള സമയങ്ങളിൽ 0480 2224007, 9497941736 എന്നീ നമ്പറുകളിലും, വൈകീട്ട് ആറുമുതൽ രാവിലെ ഒമ്പതുവരെയുള്ള സമയങ്ങളിൽ 0480 2224000, 9497941736 എന്നീ നമ്പറുകളിലും പൊതുജനങ്ങൾക്ക് ബന്ധപ്പെടാം. ജില്ലയിലെ പൊലീസ് സേവനങ്ങൾ കൂടുതൽ സുതാര്യവും പൊതുജന സൗഹൃദപരവുമാക്കുന്നതിനും പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ പരിഹരിക്കാനും ലക്ഷ്യമിട്ടാണ് ഈ സംവിധാനം പ്രവർത്തിച്ച് വരുന്നത്. അടിയന്തരമായി പൊലീസ് സേവനം ആവശ്യമായി വന്നാൽ ഉടൻ 112 എന്ന ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുമണി വരെയുള്ള സമയങ്ങളിൽ 0480 2224007, 9497941736 എന്നീ നമ്പറുകളിലും, വൈകീട്ട് ആറുമുതൽ രാവിലെ ഒമ്പതുവരെയുള്ള സമയങ്ങളിൽ 0480 2224000, 9497941736 എന്നീ നമ്പറുകളിലും പൊതുജനങ്ങൾക്ക് ബന്ധപ്പെടാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.